കൊച്ചി : രണ്ടു ദിവസത്തെ ലക്ഷദീപ് സന്ദര്‍ശനം കഴിഞ്ഞ് രാഷ്ട്രപതി തിരികെ ദില്ലിക്കു പോയി. കൊച്ചിയിലെ നാവികസേനയുടെ വിമാനത്താവളത്തില്‍ നിന്നായിരുന്നു പ്രഥമപൗരന്റെ മടക്കം. ശബരിമല സന്ദര്‍ശനത്തിനു തയ്യാറെടുത്തെങ്കിലും നിലയ്ക്കലിലെ ഹെലിപ്പാഡിന്റെ ബലം പോരായെന്നും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടു
സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
ഈ മാസം 5ന് കൊച്ചി നേവല്‍ ആസ്ഥാനത്തിറങ്ങിയ രാഷ്ട്രപതി താജ് ഹോട്ടലില്‍ തങ്ങി പിറ്റേ ദിവസം ലക്ഷദീപിലേയ്ക്കു പോകുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഐ.ജി. വിജയ് സാഖറെ എന്നിവര്‍ രാഷ്ട്രപതിയെ യാത്രയയക്കാനെത്തിയിരുന്നു.
മടക്കയാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം