ലേബർ കോഡിന്റെ പകർപ്പുകൾ തെരുവിൽ കത്തിക്കുന്ന സാഹചര്യത്തിലേക്ക് തൊഴിലാളി സംഘടനകളെ എത്തിച്ച കേന്ദ്രസർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ജ്യോതിഷ് കുമാർ മലയാലപ്പുഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണ വാർഷിക ദിനം തന്നെ ഭാരതത്തിൽ പുതിയതായി പ്രാബല്യത്തിൽ വരുത്തിയ 29 തൊഴിൽ നിയമങ്ങൾ അടങ്ങിയ ലേബർ കോഡിന്റെ പകർപ്പുകൾ തെരുവിൽ കത്തിക്കുന്ന സാഹചര്യത്തിലേക്ക് തൊഴിലാളി സംഘടനകളെ എത്തിച്ച കേന്ദ്രസർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ഐഎൻടിസി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ. ലേബർ കോഡുകൾക്കെതിരെ ദേശീയ തൊഴിലാളി സംഘടന നേതൃത്വം ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് കാലഘട്ടം മുതൽ ഇന്ത്യയിൽ നടപ്പാക്കിയ നിരവധി തൊഴിൽ നിയമങ്ങളുടെ കബന്ധമാണ് പുതിയ നിയമ സംഹിതയെന്നും അദ്ദേഹം പറഞ്ഞു. 1952 ൽ പാസാക്കിയ 54 പേജ് ഉണ്ടായിരുന്ന തോട്ടം തൊഴിലാളി നിയമം രണ്ടര പേജിൽ ഒതുങ്ങി. യു ടി യു സി അഖിലേന്ത്യ വൈസ് പ്രസിഡണ്ട് തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. പി കെ ഗോപി, ഹരികുമാർ പൂതങ്കര,പി കെ ഇക്ബാൽ,സുരേഷ് കുഴിവേലിൽ, അജിത്ത് മണ്ണിൽ, രഞ്ജി പതാലിൽ, നാസർ തോണ്ട മണ്ണിൽ,ബി ജനാർദ്ദനൻ,കെ എൻ രാജൻ,പി എൻ പ്രസാദ്,സി. കെ. അർജുൻ, മോഹൻ കുമാർ കോന്നി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...