ഡല്‍ഹി: തൃപ്പൂണിത്തുറ തെരെഞ്ഞെടുപ്പ് കേസില്‍ കെ. ബാബു എം.എല്‍എ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെ.ബാബുവിന്റെ ഹര്‍ജി. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എം.സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എം. സ്വരാജ് നേരത്തെ സുപ്രീം കോടതിയില്‍ തടസവാദ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് റദ്ദാക്കാണമെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ ഹര്‍ജിയുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തെരഞ്ഞെടുപ്പിന് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നാണ് ഹര്‍ജിയില്‍ എം.സ്വരാജ് ആരോപിച്ചത്. അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പ് സ്ഥാനാര്‍ഥി ഉപയോഗിച്ചെന്നും തെളിവ് സഹിതം സ്വരാജ് കോടതിയെ ധരിപ്പിച്ചിരുന്നു.