കൊച്ചി : എറണാകുളം ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍. കൊച്ചി, കോതമംഗലം മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് . പൊന്നാനിയില്‍ 22 ബൂത്ത് എണ്ണി തീര്‍ന്നപ്പോള്‍ എല്‍ ഡി എഫിലെ പി.നന്ദകുമാര്‍ 1784 വോട്ടിന് മുന്നില്‍. ബാലുശ്ശേരിയില്‍ കെ.എം.സച്ചിന്‍ ദേവിന് 1500 വോട്ടിന്റെ ലീഡ്. ഒറ്റപ്പാലത്ത് ആദ്യ റൗണ്ടില്‍ 33 നോട്ട (8701).
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആദ്യ റൗണ്ട് ഔദ്യോഗിക ഫലം പുറത്തു വരുമ്പോള്‍ സിപിഎമ്മിന്റെ എം. സ്വരാജിനെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ബാബു 523 വോട്ടുകള്‍ക്കു മുന്നില്‍.
കെ.ബാബു 4597 വോട്ടുകള്‍ നേടിയപ്പോള്‍ സ്വരാജിന് 4067 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ. രാധാകൃഷ്ണന് 1387 വോട്ടുകള്‍ ലഭിച്ചു. കൊച്ചി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ.ജെ. മാക്സി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോണി ചമ്മണിക്കെതിരെ 1422 വോട്ടുകള്‍ക്ക് മുന്നിലാണ്. പാറശാലയില്‍ സി.കെ.ഹരീന്ദ്രന് (സിപിഎം) വോട്ടിന്റെ 4590 ലീഡ്.