ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്ന് കെ. മുരളീധരന്‍ എം.പി. ഭരണ തുടര്‍ച്ചയ്ക്ക് ബി.ജെ.പിയെ പ്രതിപക്ഷമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ.മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി പറയുന്നത് ഇ.എം.എസ് പ്രോത്സാഹിപ്പിച്ച ഭൂരിപക്ഷ വര്‍ഗീയ തന്ത്രമാണ്. പിണറായി വിജയനും വി.മുരളീധരനും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നും മുരളീധരന്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കിയുള്ള മുഖ്യമന്ത്രിയുടെ കേരള യാത്ര പരാജയം ആയിരിക്കും. കോണ്‍ഗ്രസില്‍ കൂടിയാലോചന നടക്കുന്നില്ല. കൂട്ടായ നേതൃത്വം വേണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ലീഗാണ് നയിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുരളീധരന്‍ ആഞ്ഞടിച്ചത്.