കൊവിഡ് 19: ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനിൽ തുടരുക. രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനിൽ ഇരിക്കാൻ വി. മുരളീധരൻ തീരുമാനിക്കുകയായിരുന്നു. ശ്രീചിത്ര ആശുപത്രിയിൽ യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം നിരീക്ഷണത്തിൽ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് വി. മുരളീധരന്‍റെ നടപടി. ശ്രീചിത്രയിൽ യോഗത്തിനെത്തിയ മന്ത്രി വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല. എന്നാലും ഈ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ പൊതു ഇടങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് നല്ലതെന്നാണ് വി. മുരളീധരൻ പറയുന്നത്.

പാര്‍ലമെന്റ് സമ്മേളനത്തിനും വി മുരളീധരൻ പങ്കെടുക്കുന്നില്ല. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തിൽ കഴിയാനാണ് തീരുമാനം. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തത്.

സ്പെയ്നിൽ പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഗുരുതമായ പ്രതിസന്ധിയാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലുള്ളത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം എഴുപതിലധികം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും രോഗികളുടെ തുടര്‍ പരിശോധനകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായ സാഹചര്യമാണ് ഇപ്പോഴുള്ളത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...