Saturday, April 26, 2025 6:41 pm

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ല : കെ മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെങ്കിലും നേമത്ത് കെ മുരളീധരന്‍ മത്സരിച്ചാല്‍ കൊള്ളാമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമായുണ്ട്. പിതാവ് കെ കരുണാകരന്‍ ജയിച്ച മണ്ഡലമാണ് നേമം എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആ നേമമല്ല ഈ നേമമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അന്നത്തെ നേമത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കാട്ടാക്കടയിലും ഒന്ന് കോവളത്തുമായി. എങ്കിലും സമ്മര്‍ദമുണ്ടായാലും മത്സരിക്കാനില്ലെന്ന് മുരളീധരന്‍. ജന വിശ്വാസമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കേ വിജയിക്കാനാവൂ. രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ ജയിച്ചത് അവര്‍ക്ക് മണ്ഡലത്തിലെ ജന വിശ്വാസം നേടാനായതിനാലാണ്. ഇവര്‍ മാറിയാല്‍ മണ്ഡലം നഷ്ടപ്പെടും. വടകര ആര്‍എംപിക്ക് നല്‍കണമെന്നും കെ മുരളീധരന്‍.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ് സമിതികളില്‍ പങ്കെടുത്തില്ലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമ്പോള്‍ പങ്കെടുക്കും. പറഞ്ഞു കേള്‍ക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയൊന്നും തന്നോട് ചര്‍ച്ച ചെയ്തതല്ല. കോഴിക്കോട് ഡിസിസി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലയിലെ എം പിമാരായ തന്നോടോ എം കെ രാഘവനോടോ ആലോചിച്ചു തയാറാക്കിയതെല്ലന്നും കെ മുരളീധരന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ ബസ്സ്റ്റാൻഡ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി

0
പത്തനംതിട്ട : പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയ നഗരസഭ ഹാജി സി....

തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാല് മരണം

0
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....

ഐടി പാര്‍ക്കുകളില്‍ മദ്യം : ഇടതു സര്‍ക്കാര്‍ മദ്യ മാഫിയകളുടെ കളിപാവയായി മാറി –...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിറക്കിയതിലൂടെ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറി ; ജീവനക്കാരന് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻ്റ്...