ലോക്ക്ഡൗണ്‍ എന്ന് കേട്ടപ്പോള്‍ തന്നെ എ. സമ്പത്ത് മുങ്ങി : കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി രംഗത്ത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ സമ്പത്ത് ഡല്‍ഹിയില്‍ നിന്ന് മുങ്ങിയെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കേരള ഹൗസിലേക്ക് സഹായ അഭ്യര്‍ത്ഥനയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവിടെ ആരുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ അഞ്ചുമണി റിയാലിറ്റി ഷോയില്‍ നടക്കുന്നത് വിടുവായത്തം മാത്രമാണ്. കുടിയന്‍മാരുടെ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യമെങ്കിലും കര്‍ഷകരോടും മത്സ്യത്തൊഴിലാളികളോടും കാണിക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി എ. സമ്പത്ത് ചുമതലയേറ്റത്. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...