Thursday, March 20, 2025 1:32 pm

കെ.മുരളീധരനെ കെ.പി.സി.സി പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കെ.മുരളീധരനെ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയർമാനായി ഹൈക്കമാൻഡ് നിയമിച്ചു. ഇത് രണ്ടാംതവണയാണ് മുരളീധരൻ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയർമാനായി നിയമിതനാകുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയർമാൻ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.

അന്നത്തെ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പാർട്ടിയിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ല എന്നതടക്കമുള്ള വിമർശനം ഉന്നയിച്ചായിരുന്നു പദവി ഒഴിഞ്ഞത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുരളീധരൻ നേമത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം നടന്ന പുനഃസംഘടനയിൽ മുരളീധരന്റെ പേര് പലവട്ടം ഉയർന്നുവന്നെങ്കിലും ഹൈക്കമാൻഡ് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.

യു.ഡി.എഫ്. കൺവീനർ സ്ഥാനത്തേക്കും ഒരുഘട്ടത്തിൽ മുരളീധരനെ പരിഗണിച്ചിരുന്നു. എന്നാൽ എ, ഐ ഗ്രൂപ്പുകളും സംസ്ഥാനത്തെ പി.സി.സി നേതൃത്വവും മുരളീധരൻ വരുന്നതിനോട് യോജിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇപ്പോൾ മറ്റൊരു പ്രധാന പദവിയിലേക്ക് അദ്ദേഹത്തെ ഹൈക്കമാൻഡ് നിയമിച്ചിരിക്കുന്നത്. 2024 ൽ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പാണ് മുരളീധരന് മുന്നിലുള്ള കടമ്പ. നേതൃത്വവുമായി കുറച്ചുകാലമായി അകന്നുനിന്ന മുരളീധരനെ അനുനയിപ്പിക്കുന്ന നീക്കം കൂടിയാണ് ഹൈക്കമാൻഡ് നടത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിടങ്ങൂര്‍ പഞ്ചായത്തില്‍ യു ഡി എഫ്- ബി ജെ പി കൂട്ടുകെട്ട് പൊളിച്ച് എല്‍...

0
കോട്ടയം : കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം...

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി

0
മലപ്പുറം : സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. മലപ്പുറം...

ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ഹൂതികൾ

0
തെല്‍അവീവ്: ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ഹൂതികൾ. അതേസമയം മിസൈൽ നിർവീര്യമാക്കിയതായി...

നരേന്ദ്രമോദി പുതുതായി ഒരു വിദേശനയം സ്വീകരിച്ചതായി തോന്നുന്നില്ല : സന്ദീപ് വാര്യർ

0
തിരുവനന്തപുരം : നരേന്ദ്രമോദി പുതുതായി ഒരു വിദേശനയം സ്വീകരിച്ചതായി തോന്നുന്നില്ലെന്ന് കോൺഗ്രസ്...