കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടും ; മൂന്നാം തരംഗത്തിന് സാധ്യത തള്ളാതെ ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാൻ സാധ്യതയുണ്ട്. വാക്സിനേഷൻ പൂർണമാകുന്നതിനു മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്ന് അടിയന്തര പ്രമേയത്തിൻ നോട്ടീസ് നൽകിയ കെ.ബാബു എം.എൽ.എ ആരോപിച്ചു.

കോവിഡ് വിഷയം കഴിഞ്ഞ രണ്ട് ദിവസം ചർച്ച ചെയ്തതാണ് അതിനാൽ അധികസമയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കിയത്. പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനമുണ്ടാകുന്ന തരത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടിവരുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. ഈ സർക്കാർ പെറ്റി സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് പ്രമുഖരും ആരോഗ്യ വിദഗ്ധരും വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...