കോവിഡ് ക്രമസമാധാന പ്രശ്നമല്ല ; പെറ്റി സർക്കാരാകും – വിമർശിച്ച് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കോവിഡ് ക്രമസമാധാന പ്രശ്നമല്ലെന്ന് ആരോഗ്യമന്ത്രിക്കു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. നിയന്ത്രണം അശാസ്ത്രീയമാകരുത്. പെണ്‍കുട്ടികളെപ്പോലും തെറിവിളിക്കാന്‍ ആരാണ് പോലീസിന് അധികാരം നല്‍കിയതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. പെറ്റി സര്‍ക്കാര്‍ എന്ന പേരുവരുമെന്നും വിമര്‍ശനമുണ്ട്. പോലീസല്ല പകര്‍ച്ചവ്യാധി നിയന്ത്രിക്കേണ്ടതെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

കോവിഡ് ഒരു ആരോഗ്യ പ്രശ്നമാണ്. അതിനെ അങ്ങനെ കാണുന്നതിനു പകരം ഒരു ക്രമസമാധാന പ്രശ്നമായി കണ്ടു. പോലീസ് അതിക്രമം സംസ്ഥാനത്തുടനീളം അഴിച്ചു വിടുന്നതിനും കനത്ത പിഴ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുമുള്ള ലൈസൻസായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മാറിയിരിക്കുകയാണ്.

കേരളത്തിലെ 42 ശതമാനം ആളുകള്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സീൻ എടുത്തിട്ടുള്ളത്. കേരളത്തിലെ 57 ശതമാനം ജനങ്ങൾക്ക് ഒരു കടയിലോ, സ്ഥാപനത്തിലോ പോകണമെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് 500 രൂപ കൊടുത്ത് എടുക്കേണ്ട സ്ഥിതിയാണ്. 45 വയസ്സിനു മുകളിലുള്ളവർക്കായിരുന്നു നേരത്തേ വാക്സീന് മുന്‍ഗണന. റിവേഴ്സ് ക്വാറന്റീനില്‍ തുടരേണ്ട 60 വയസ്സിന് മുകളിലുള്ളവർ സ്ഥാപനങ്ങളിൽ പോകേണ്ടിവരികയും, 45 വയസ്സിന് താഴെയുള്ളവർ വീട്ടിലിരിക്കുകയും ചെയ്യേണ്ടുന്ന ഉത്തരവാണ് കേരളത്തിന്‍റേതേന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...