അർജുനെതിരെ ഭാര്യ അമലയുടെ മൊഴിയുണ്ടെന്ന് കസ്റ്റംസ് ; ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. അർജുന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തു. അർജുൻ ആയങ്കിയ്ക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് വാദിച്ചു.

പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കും. സ്വർണ്ണം കടത്തുന്നവരെ തട്ടികൊണ്ടുപോകുന്നതിൽ പങ്കാളിയാണ് അർ‍ജുൻ ആയങ്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണ്ണക്കടത്ത് നടത്തി. സ്വർണക്കടത്ത് അന്വേഷണവുമായി അർജുൻ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വാദിച്ചു.

ക്വട്ടേഷൻ സംഘങ്ങൾ സഞ്ചരിച്ച കാറുകളിലൊന്ന് അർജുൻ ആയങ്കി വാടകയ്ക്കെടുത്തതാണ്. കാസർകോട് സ്വദേശി വികാസിന്റെ കാർ 2 ലക്ഷം രൂപ ലീസിനെടുത്തത് അർജുൻ. കാർ സ്വർണക്കടത്തിന് ഉപയോഗിച്ചു. ഈ പണം നിയമ വിരുദ്ധമായി ഉണ്ടാക്കിയതെന്നും അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...