തിരുവനന്തപുരം : ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈവക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ദർശനം സുഗമമാക്കാനായില്ലെങ്കിൽ സർക്കാർ ഇടപെടും. നിലവിൽ നിയമനിർമ്മാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാൽ നിയമനിർമ്മാണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിയമനിർമ്മാണം ഉണ്ടാകും. മണ്ഡലം മകരവിളക്ക് തീർത്ഥാടനം നല്ല രീതിയിൽ നടത്താനാണ് ശ്രമിക്കുന്നത്. അത് നല്ല രീതിയിൽ നടക്കണമെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ദർശനത്തിന് മുടക്കം സംഭവിച്ചാൽ ദേവസ്വം ബോർഡിനെ അല്ല സർക്കാരിനെയാണ് ജനങ്ങൾ കുറ്റപ്പെടുത്തുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രി പമ്പയിൽ വിശദയോഗം നടത്തുമെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































