പത്ത് വോട്ടിന് വേണ്ടി നാടാര്‍ സമുദായത്തെ വഞ്ചിച്ചു ; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വോട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാര്‍ സമുദായത്തെ വഞ്ചിച്ചെന്ന് കെ.മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി പിണറായി വിജയന്‍ കളിച്ച നാടകമാണ് നാടാര്‍ സംവരണമെന്നും കെ.മുരളീധരന്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യു.ഡി.എ.ഫിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്ന് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നാടാര്‍ സംവരണമായിരുന്നു. നാടാര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ഇങ്ങനൊരു നിയമം കൊണ്ടുവന്നതെന്നും ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പുപറയാന്‍ തയാറാകണമെന്നും മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.

എന്ത് നിയമോപദേത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം കൊണ്ടുവന്നതെന്നും മുരളീധരന്‍ ചോദിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് കെ.മുരളീധരന്റെ പ്രതികരണം. അതിനിടെ സംവരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

തെരഞ്ഞെടുപ്പിന് മുന്‍പ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന് 10 ശതമാനം സംവരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...