ദേശീയ തലത്തിൽ സിപിഎമ്മുമായി സഖ്യമുണ്ടെങ്കിലും കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടെങ്കിലും കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാനാവില്ലെന്ന് വടകര എംപി കെ മുരളീധരൻ. കേരളത്തിലെ സിപിഎം പ്രത്യേക ജീവിയാണെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിൽ കരട് നിയമം വന്ന ശേഷം മാത്രമേ കോൺഗ്രസ് സമരത്തിലേക്ക് പോകൂവെന്നും കെ മുരളീധരൻ പറഞ്ഞു. ബെംഗളൂരുവിൽ ചേരുന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ പ്രതീക്ഷയുണ്ട്. ബിജെപിക്കെതിരെ നിൽക്കുമ്പോൾ വ്യക്തമായ അജണ്ട വേണം. ബെംഗളൂരു യോഗത്തിൽ ഒരു മിനിമം പരിപാടിയുമായി വ്യക്തത വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജെഡിഎസ് ദേശീയ തലത്തിൽ ബിജെപിയിലേക്ക് പോവുകയാണ്. അതിനാൽ കേരളത്തിലെ നിലപാട് ഇവിടുത്തെ നേതാക്കൾ വ്യക്തമാക്കണം. ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യമുണ്ട്. എന്നാൽ കേരളത്തിലെ സി പി എം പ്രത്യേക ജീവിയാണ്. അവരെ അംഗീകരിക്കാനാവില്ല. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ആവശ്യമില്ല. അതുമായി ബന്ധപ്പെട്ട് കരട് രേഖ വന്ന ശേഷം മാത്രമേ കോൺഗ്രസ് സമരത്തിലേക്ക് പോകൂ. ഇപി ജയരാജനും ശോഭാ സുരേന്ദ്രനും യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും കോൺഗ്രസിന് സംസ്ഥാനത്ത് ആവശ്യത്തിന് നേതാക്കളുണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...