ശബരിമല സ്വർണക്കൊള്ളയിൽ 90 ദിവസത്തിന്റെ മറവിൽ പ്രതികൾ രക്ഷപെടുന്നുവെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ 90 ദിവസത്തിന്റെ മറവിൽ പ്രതികൾ രക്ഷപെടുന്നുവെന്ന് കെ മുരളീധരൻ. നാലുദിവസം കൂടി കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും. പിന്നാലെ പത്മകുമാറും വാസവും പുറത്തിറങ്ങും. പിന്നെ എന്ത് അന്വേഷണം ?. സർക്കാരിൻറെ പ്രീപെയ്ഡ് ചാനലുകൾ ചില വാർത്തകളുമായി ഈ ദിവസങ്ങളിൽ രംഗത്തിറങ്ങും. ഇന്നയാൾ ഇന്നയാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ അടക്കം പുറത്തുവരും. കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് പറഞ്ഞത് ഫോട്ടോ കാണുന്നതിനു മുമ്പെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്രയും വലിയ കൊള്ള നടക്കുമ്പോൾ മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ മന്ത്രിയുടെ ആവശ്യം എന്തിന്. ദേവസ്വം ബോർഡിന് സ്വതന്ത്ര അധികാരം ഉണ്ടെങ്കിലും മന്ത്രിയുടെ മേൽനോട്ടം വേണ്ടേ?.

ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും കൂട്ടുനിന്നുവെങ്കിൽ മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. കടകംപള്ളിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു ചാർജ് ഷീറ്റ് നൽകണം. യുഡിഎഫിന്റെ കാലത്ത് പോറ്റി കീഴ്ശാന്തിയായി കയറി, എൽഡിഎഫിന്റെ കാലത്ത് സ്വർണ്ണം കക്കാൻ കയറി. ഹിന്ദു മതത്തിന് നിയമങ്ങളും വിശ്വാസങ്ങളുമുണ്ട്. ചാനലുകാർ അല്ല നിയമം ഉണ്ടാക്കേണ്ടത്. വാജി വാഹനം തന്ത്രിക്ക് കൊടുത്തത് ആചാര പ്രകാരം. തന്ത്രിയുടെ വീട്ടിൽ ആയതുകൊണ്ട് പൂജാമുറിയിൽ ഇരുന്നു, അല്ലെങ്കിൽ പോറ്റി അടിച്ചോണ്ട് പോയേനെ. ഇതും സ്വർണ കൊള്ളയും തമ്മിൽ എന്ത് ബന്ധമെന്നും മുരളീധരൻ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...