ഇരട്ടച്ചങ്കന്റെ സിംഗിള്‍ ചങ്ക് പോലും നരേന്ദ്ര മോദിയെ കാണുമ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല ; കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയന്‍റെ സിംഗിള്‍ ചങ്ക് പോലും നരേന്ദ്ര മോദിയെ കാണുമ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കെ.മുരളീധരന്‍ എം.പി. മോദിക്കോ അമിത്ഷാക്കോ എതിരേ ഒരു വാക്ക് പറയാന്‍ ധൈര്യമില്ല പിണറായിക്ക്. കെ-റെയിലിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ്-ബി.ജെ.പി-ജമാഅത്തെ ഇസ് ലാമി കൂട്ടുകെട്ടാണെന്ന് പറയുന്ന മാര്‍ക്സിസ്റ്റുകാര്‍ മോദി-പിണറായി പദ്ധതിയാണ് സില്‍വര്‍ ലൈനെന്ന് മനസ്സിലാക്കണമെന്ന് മലപ്പുറത്ത് കോണ്‍ഗ്രസ് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വന്ന ശേഷമെങ്കിലും മുഖ്യമന്ത്രി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ മഹത്വം പറയുന്ന ആറുമണിത്തള്ള് നിര്‍ത്തണം. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചരിത്രം നോക്കുമ്പോള്‍ കേരളീയ സമൂഹത്തിന് അംഗീകരിക്കാനാവില്ല. എന്നാല്‍, ഇതിന്‍റെ പേരില്‍ രാഷ്ട്രപതിയെ അപമാനിക്കരുതായിരുന്നു.

ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ നിര്‍ഭാഗ്യകരമായ സംഭവം ഒരു കാരണവശാലും കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. എന്നാല്‍ അതിന്‍റെ പേരില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കെതിരെ നടക്കുന്ന സി.പി.എം ആക്രമണങ്ങള്‍ പരിധിവിട്ടാല്‍ പ്രതികരിക്കേണ്ടിവരും. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പരിപാടി ഉള്‍പ്പെടെ അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ചെറുക്കും. എസ്.ഡി.പി.ഐക്കാരും ആര്‍.എസ്.എസുകാരും സി.പി.എമ്മുകാരെ കൊലപ്പെടുത്തിയപ്പോള്‍ എവിടെയും ഓഫിസുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...