ഡിവൈഎഫ്ഐയുടെ മാത്രമല്ല യൂത്ത് കോൺഗ്രസിന്‍റേയും സേവാഭാരതിയുടെയും രാഷ്ട്രീയപ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതിച്ചോറിൽ നിലപാടിലുറച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മുരളീധരൻ പറഞ്ഞു. കമ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകണമെന്നത് യുഡിഎഫ് സർക്കാരിന്‍റെ നയമാണെന്നും ഡിവൈഎഫ്ഐയുടെ മാത്രമല്ല, യൂത്ത് കോൺഗ്രസിന്‍റേയും സേവാഭാരതിയുടെയും രാഷ്ട്രീയപ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല. എന്തുവിലകൊടുത്തും തടയും.

യുഡിഎഫ് സർക്കാരിന്‍റെ നയമാണത്. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ആശുപത്രിക്കുള്ളിൽ ഭക്ഷണമെത്തിക്കാവൂ. ഇതുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യും. മന്ത്രി വ്യക്തമാക്കി.ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്‍റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ആശുപത്രികളിൽ കമ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചത്. ബാനറും കൊടിയും കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും സംഘടനകൾക്ക് ഭക്ഷണം കമ്യൂണിറ്റി കിച്ചനിൽ നൽകാമെന്നും മുരളീധരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...