തിരുവനന്തപുരം : നടിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.മുരളീധരന്‍. നടിയുടെ പരാതിക്ക് പിന്നില്‍ യു.ഡി.എഫിന് ഒരു പങ്കുമില്ല. പരാതിക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്ന് പറഞ്ഞാല്‍ പിണറായിക്ക് പണി കിട്ടണമെന്ന് വിചാരിക്കുന്ന എല്‍.ഡി.എഫ് നേതാക്കളാണെന്ന് ഞങ്ങളും ആരോപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. നടിക്ക് നീതി ലഭിക്കണം. കോടതിയുടെ തീരുമാനത്തിന് ശേഷം തീരുമാനമെടുക്കും. വിഷയം പര്‍വതീകരിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി കോടതിയെ സമീപിച്ചത്. എം.എം മണിക്ക് സ്ത്രീകളെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലാണ് ഭൂരുഹത. തെറ്റായ നടിപടി ജനങ്ങള്‍ മനസിലാക്കും. സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.