പരാജയ കാരണങ്ങള്‍ അടുത്ത രാഷ്ട്രീയകാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും : കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ അടുത്ത രാഷ്ട്രീയകാര്യസമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കെ. മുരളീധരന്‍. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നേട്ട് നയിക്കുന്നതെന്നും കെ. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. ഗ്രൂപ്പ് കളിയും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും തിരിച്ചടിയായെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

ആറുമണിക്കൂറിലധികം നീണ്ടുനിന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സ്വയം വിമര്‍ശനവും സംഘടനാ സംവിധാനത്തിലെ പാളിച്ചകളുമാണ് ചര്‍ച്ചയായത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ മുന്നണിക്കോ തിരിച്ചടിയുണ്ടായില്ലെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ വഴങ്ങിയില്ല. കണക്ക് നിരത്തി പരാജയം മറച്ചുവയ്ക്കാനാകില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തോല്‍വി സമ്മതിക്കാനെങ്കിലും നേതാക്കള്‍ തയാറാകണമെന്ന് വി. ഡി. സതീശന്‍ നിലപാടെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം

0
വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ...

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...

സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികളാണെന്ന് ഡി.സി.സി പ്രസിഡന്റ്...