കൊച്ചി കോര്‍പറേഷനിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി കെ.പി.ആന്റണി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കോര്‍പറേഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ.പി.ആന്റണി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ട്വന്റിട്വന്റിയുടേതാണ് തീരുമാനം. ട്വന്റിട്വന്റിയുടെ പിന്തുണയോടെയാണ് കെ.പി. ആന്റണി വിജയിച്ചത്. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് കൂടുതല്‍ ഉറപ്പിക്കാന്‍ കഴിയും. കഴിഞ്ഞദിവസം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചന നല്‍കി ലീഗ് വിമതന്‍ ടി.കെ. അഷറഫ് രംഗത്ത് എത്തിയിരുന്നു. യുഡിഎഫിലേയ്ക്ക് ഇനി മടങ്ങി പോകില്ലെന്ന് ടി.കെ. അഷറഫ് പറഞ്ഞിരുന്നു.

ഭരണം ഉറപ്പിക്കാന്‍ കഴിയുന്ന മുന്നണിക്ക് പിന്തുണ നല്‍കും. നിലവില്‍ എല്‍ഡിഎഫിനാണ് ആ സാധ്യതയുള്ളത്. എല്‍ഡിഎഫില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നെന്നും ടികെ അഷറഫ് പറഞ്ഞിരുന്നു. 74 സീറ്റുള്ള കൊച്ചി കോര്‍പറേഷനില്‍ ബിജെപി നേടിയ അഞ്ചു സീറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ 69 സീറ്റാണ് ശേഷിക്കുന്നത്. ഇതില്‍ 35 സീറ്റ് എന്ന മാജിക് നമ്പറില്‍ എത്തുന്ന മുന്നണിക്ക് കോര്‍പറേഷന്‍ ഭരിക്കാന്‍ കഴിയും. എല്‍ഡിഎഫിന് നിലവില്‍ 34 സീറ്റും യുഡിഎഫിന് 31 സീറ്റും ആണുള്ളത്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന 4 സ്വതന്ത്രരാണ് തുറുപ്പു ചീട്ടുകള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...