‘ഇ.പിക്കെതിരായ ആരോപണം പാർട്ടിയല്ല പരിശോധിക്കേണ്ടത് ; ജുഡീഷ്യൽ അന്വേഷണം വേണം’ – കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കണ്ണൂരിലെ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉള്‍പാര്‍ട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. ജയരാജനെതിരെ ഉയ‍ര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോര്‍ട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജന്‍ ദുരുപയോഗം ചെയ്തു. ഇതേ വരെ ഈ ആരോപണങ്ങള്‍ ഇപി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ഗുരുതരമായ വിഷയം പാ‍ര്‍ട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഭരണതുടര്‍ച്ച അണികളെ വഷളാക്കിയെന്ന കാര്യം മാ‍ര്‍കിസ്റ്റ് പാര്‍ട്ടി സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു.

ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിന്റെ പാര്‍ട്ടി അന്വേഷിക്കട്ടെ. അധികാര ദുര്‍വിനിയോഗമാണ് ഇപിയുടെ കാര്യത്തില്‍ നടന്നത്. അതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിന് തെറ്റു പറ്റിയെന്നും. അത് അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി പുന:സംഘടന എത്രയും പെട്ടെന്ന് നടക്കും. പുന: സംഘടന വൈകരുത്. ഇത് പ്രയാസം ഉണ്ടാക്കുകയും പാ‍ര്‍ട്ടിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ...

ഡിഎച്ച്എസ് സ്ഥലംമാറ്റം : ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി

0
തിരുവനന്തപുരം : ഡിഎച്ച്എസിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി. അഡ്മിനിസ്ട്രേറ്റീവ്...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

0
അയിരൂര്‍ : മൺസൂൺ മത്സ്യ സമൃദ്ധി പ്രകാരം തിരുവല്ല മത്സ്യഭവന്റെ നേതൃത്വത്തിൽ...

കോന്നി സി.എഫ്.ആര്‍.ഡി.കോളേജിലെ ജല സംഭരണിയില്‍ പാമ്പും ഉടുമ്പും ചത്ത്‌ കിടന്ന സംഭവത്തില്‍ നടപടി വേണം...

0
കോന്നി: കോന്നി സി.എഫ്.ആര്‍.ഡി കോളേജിലെ ജലസംഭരണിയിൽ ഉടുമ്പും പാമ്പും ചത്തുകിടന്ന സംഭവത്തില്‍...