അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണം എന്നാണ് തന്റെ അഭിപ്രായമെന്ന് കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണം എന്നാണ് തന്റെ അഭിപ്രായമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത വട്ടിയൂർക്കാവ് എംഎൽഎയുമായ കെ. മുരളീധരൻ. ഫ്‌ളക്‌സുകൾ അല്ല നേതാക്കളെ തിരഞ്ഞെടുക്കുന്നത്, അതിന് ചില നടപടിക്രമങ്ങൾ ഉണ്ട്. അത് പൂർത്തിയാക്കി ഉചിതമായ തീരുമാനമെടുക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. ‘നേരത്തെ, കരുണാകരന്റെ കാലത്തോ ആന്റണിയുടെ കാലത്തോ ഉമ്മൻചാണ്ടിയുടെ കാലത്തോ ഇങ്ങനെ ഉണ്ടായിരുന്നില്ല. പക്ഷേ തലമുറമാറ്റം ഉണ്ടാകുമ്പോൾ വരുന്ന ചില ആശയക്കുഴപ്പം മാത്രമാണ് ഇപ്പോഴുണ്ടാവുന്നത്. അത് പെട്ടെന്ന് പരിഹരിക്കും.’ അദ്ദേഹം പറഞ്ഞു.

‘എല്ലാവർക്കും ചില നേതാക്കളോടൊക്കെ താൽപര്യമുണ്ടാവും. എന്നാൽ അവർ മറ്റു നേതാക്കളെക്കുറിച്ച് മോശം പറയുന്നത് ശരിയല്ല. എന്റെ അഭിപ്രായം ഞാൻ ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളും മറ്റും എല്ലാം ഞാനും കാണുന്നുണ്ട്. അതൊന്നും നേതാക്കൾ അറിഞ്ഞുകൊണ്ടല്ല. ഓരോരുത്തരും അവരുടെ താൽപര്യം പ്രകടിപ്പിക്കുന്നതാണ്.’ മുരളീധരൻ പറഞ്ഞു. ‘കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ ബിജെപിയിൽ പോകുമായിരുന്നു എന്ന പത്മജയുടെ പരാമർശം ഏറെ വിഷമിപ്പിച്ചിരുന്നു. ഒരിക്കലും അദ്ദേഹം ബിജെപിയിൽ പോവില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ കോൺഗ്രസ് വിട്ടപ്പോഴും ഇന്ദിരയുടെ പേര് പറഞ്ഞാണ് പോയത്.’ മുരളീധരൻ ഓർമിപ്പിച്ചു. ‘കെ. മുരളീധരൻ ബിജെപിയിൽ പോകുമെന്നാണ് എനിക്കെതിരെ എപ്പോഴും ഉയർന്നുവരുന്ന ആക്ഷേപം. അതൊന്നും ഏൽക്കാത്ത ആക്ഷേപമാണ്. കോൺഗ്രസ് വിട്ടാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുക എന്നതാണ് എന്റെ നിലപാട്.’ മുരളീധരൻ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...