തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി അനില്‍കുമാര്‍. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് കെസുധാകരന്‍. ആ സുധാകരനാണ് ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെന്നും കെ.പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
കെ.പി അനില്‍കുമാറിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അതില്‍ പുനഃരാലോചന ഇല്ലെന്നുമായിരുന്നു കെ.സുധാകരന്റെ പ്രതികരണം. കെ.പി അനില്‍കുമാറിന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതില്‍ നിരാശയുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
സി.പി.ഐ എമ്മിനേയും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിചെല്ലാവുന്ന വഴിയമ്പലമായി സി.പി.ഐ എം മാറിയെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇന്നലെയാണ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ എമ്മില്‍ ചേര്‍ന്നത്. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു അനില്‍കുമാറിന്റെ സി.പി.ഐ എം പ്രവേശനം.