കോവിഡിനുശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ യാത്ര അടുത്തയാഴ്​ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ യാത്രക്കൊരുങ്ങുന്നു. അടുത്തയാഴ്​ചയാണ്​ യാത്ര. ​ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനവുമാണ്​.

ഇന്ത്യ, അമേരിക്ക, ആസ്​ട്രേലിയ, ജപ്പാന്‍ എന്നീ രാഷ്​ട്രങ്ങളുടെ തലവന്മാര്‍ പ​െങ്കടുക്കുന്ന ക്വാഡ്​ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്​ മോദി അമേരിക്കയിലെത്തുന്നത്​. 2019 സെപ്​റ്റംബറിലാണ്​ മോദി ഒടുവില്‍ അമേരിക്ക സന്ദര്‍ശിച്ചത്​.

യു.എസ്​ പ്രസിഡന്‍റായിരുന്ന ഡോണള്‍ഡ്​ ട്രംപിന്റെ തെരഞ്ഞെടുപ്പ്​  പ്രചാരണ പരിപാടിയായ ‘ഹൗഡി മോദി’യില്‍ പങ്കെടുക്കാനായിരുന്നു ആ സന്ദര്‍ശനം. നരേന്ദ്ര മോദിക്കും ജോ ബൈ​ഡനും പുറമെ ജപ്പാന്‍​ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ആസ്​ട്രേലിയന്‍ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസ്​ എന്നിവരും​ ഉച്ചകോടിയില്‍ പ​ങ്കെടുക്കും.

കോവിഡ്​ വ്യാപനവും അഫ്​ഗാന്‍ പ്രതിസന്ധിയും ഇന്തോ -പസഫിക്​ വ്യാപാരവും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. സെപ്​റ്റംബര്‍ 24നാണ്​ ഉച്ചകോടി. അ​ടുത്തദിവസം യു.എന്‍ ജനറല്‍ അസംബ്ലിയെ മോദി അഭിസംബോധന ചെയ്യും. അതിന്​ മുന്നോടിയായി സെപ്​റ്റംബര്‍ 23ന്​ ​വൈറ്റ്​ഹൗസില്‍ മോദി – ബൈ​ഡന്‍ കൂടിക്കാഴ്​ച നടക്കും.

ബംഗ്ലാദേശ്​ വിമോചിതമായ യുദ്ധത്തി​െന്‍റ 50ാം വാര്‍ഷികാഘോഷങ്ങളില്‍ പ​ങ്കെടുക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മോദി ധാക്ക സന്ദര്‍ശിച്ചതായിരുന്നു കോവിഡിന്​ ശേഷമുള്ള ഒടുവിലത്തെ വിദേശയാത്ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...