ഇന്ദിരാ ഗാന്ധിയെ കുറ്റം പറഞ്ഞ ആളാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് ; കെ.സുധാകരന് മറുപടിയുമായി കെ.പി അനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി അനില്‍കുമാര്‍. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് കെസുധാകരന്‍. ആ സുധാകരനാണ് ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെന്നും കെ.പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

കെ.പി അനില്‍കുമാറിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അതില്‍ പുനഃരാലോചന ഇല്ലെന്നുമായിരുന്നു കെ.സുധാകരന്റെ പ്രതികരണം. കെ.പി അനില്‍കുമാറിന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതില്‍ നിരാശയുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സി.പി.ഐ എമ്മിനേയും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിചെല്ലാവുന്ന വഴിയമ്പലമായി സി.പി.ഐ എം മാറിയെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇന്നലെയാണ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ എമ്മില്‍ ചേര്‍ന്നത്. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു അനില്‍കുമാറിന്റെ സി.പി.ഐ എം പ്രവേശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...