സിദ്ദിഖ് കാപ്പനെ കാശും കൊടുത്തു ഹത്രാസിലേക്ക് വിട്ട മലപ്പുറം സ്വദേശി കെ.പി.കമാല്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സിദ്ദിഖ് കാപ്പനെ കാശും കൊടുത്തു ഹത്രാസിലേക്ക് വിട്ട മലപ്പുറം സ്വദേശി കെ.പി.കമാല്‍ അറസ്റ്റില്‍. മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റു ചെയ്തതായി യുപി പോലീസ് മേധാവി വെളിപ്പെടുത്തി. ഹത്രാസ് കലാപ ഗൂഡാലോചനയുടെ മുഖ്യ കണ്ണിയാണ് ഇയാള്‍. സിദ്ദിഖ് കാപ്പന്‍ പിടിയിലായതിനു തൊട്ടു പിന്നാലെ ഒളിവില്‍ പോയതാണിയാള്‍. ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകളുടെ കമാന്‍ഡറും ഫണ്ട് വിതരണക്കാരനുമായിരുന്നു കെ.പി.കമാല്‍.

ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാന്‍ രഹസ്യയോഗം നടത്താന്‍ കമല്‍ ശബ്ദരേഖ അയച്ചതായി പോലീസ് കണ്ടെത്തി. സിദ്ദിഖ് കാപ്പന്റെ മൊബൈലില്‍ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമാല്‍ കെപിക്ക് ലഖ്‌നൗവില്‍ നിന്നുള്ള മറ്റൊരു പിഎഫ്‌ഐ അംഗമായ ബദറുദ്ദീനുമായും ബന്ധമുണ്ട്. രാജ്യത്തു സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 2020 സെപ്തംബറില്‍ കേരളത്തില്‍ രഹസ്യ യോഗം സംഘടിപ്പിച്ചത് ഇയാളാണ്.

സിദ്ദിഖ് കാപ്പനൊപ്പം ഹിറ്റ് സ്‌ക്വാഡ് പരിശീലകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരും രഹസ്യ യോഗത്തില്‍ പങ്കെടുത്തിരുന്നു. സിദ്ദിഖ് കാപ്പന്‍ സംഘത്തെ ഹത്രാസിലേക്ക് അയച്ച കമാല്‍ പിടിയിലായതോടെ ഹത്രാസ് ഗൂഡാലോചനയുടെ ചുരുളഴിയും. സിദ്ദിഖ് കാപ്പന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതോടെ പുറത്തു വരും. കെ.പി.കമാലിനൊപ്പം ചോദ്യം ചെയ്യാനായി കാപ്പനെ വീണ്ടും കസ്റ്റഡിയിലെടുത്തേക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....