തിരുവനന്തപുരം: കെ-ഫോൺ പദ്ധതിയിൽ ടെൻഡർ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിൾ ഉപയോഗിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് പൊതുപ്രവർത്തകൻ പായിച്ചറ നവാസ് പരാതി നൽകി. എൽ.എസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമ്മിതമെന്ന പേരിൽ നൽകിയ ഒ.പി.ജി.ഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഇത് ഗുണനിലവാരം ഉറപ്പില്ലാത്തതാണെന്നും പദ്ധതിയിൽ പങ്കാളിയായ കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടിയിരുന്നെന്ന് പരാതിയിൽ പറയുന്നു. ഒ.പി.ജി.ഡബ്ല്യു കേബിളിന്റെ ആകെ വിലയിൽ 70ശതമാനം വരുന്ന സുപ്രധാന ഘടകങ്ങളാണ് ‘ടി.ജി.ജി ചൈന’ കമ്പനിയിൽനിന്നു വാങ്ങിയത്. കെ.എസ്.ഇ.ബി വാങ്ങുന്ന കേബിളിനേക്കാൾ വില ആറിരട്ടിയോളം കൂടുതലാണെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























