പള്ളിയിൽ കയറുമ്പോൾ ഷൂസഴിക്കാൻ പറഞ്ഞു ; യു.പിയിൽ മുസ്‌ലിം യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: പള്ളിയിൽ കയറിയ ഉദ്യോ​ഗസ്ഥരോട് ഷൂസഴിക്കാൻ അഭ്യർഥിച്ചതിന് മുസ്‌ലിം യുവാവിനെ പോലീസുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ കൗഷംബിയിലെ ദർവേസ്പൂരിലാണ് സംഭവം. ജുനൈദ് ബാബു എന്ന യുവാവിനാണ് മർദനമേറ്റത്. കോഖ്‌രാജ് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് മർദിച്ചതെന്ന് ഇരയായ യുവാവ് പറഞ്ഞു. പോലീസ് മർദനത്തെ കുറിച്ച് യുവാവ് പറയുന്ന വീഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ബാങ്ക് വിളിക്കുള്ള പള്ളിയുടെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ ഷൂസ് ധരിച്ച് പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചുവെന്ന് ജുനൈദ് വീഡിയോയിൽ പറയുന്നു. ഇത് കണ്ട ജുനൈദ്, ഷൂസ് അഴിച്ചുവച്ച് കയറാൻ അഭ്യർഥിച്ചെങ്കിലും പോലീസുകാർ അത് ശ്രദ്ധിക്കാതെ ലൗഡ് സ്പീക്കർ നീക്കം ചെയ്യാനായി മുന്നോട്ടുനീങ്ങി.

ജുനൈദിന്റെ ആവർത്തിച്ചുള്ള അഭ്യർഥനയിൽ രോഷാകുലരായ പോലീസുകാർ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു നേരെ തിരിയുകയും, ‘നീ കൂടുതൽ സംസാരിക്കരുത്’ എന്ന് പറഞ്ഞ് പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ വച്ച് വടി കൊണ്ട് ശക്തിയായി മർദിച്ചതായി വീഡിയോയിൽ ജുനൈദ് പറയുന്നു. തന്റെ കൈകളിലും ചെവിയിലുമുൾപ്പെടെ ശരീരമാകെ പരിക്കേറ്റിട്ടുണ്ടെന്ന് ജുനൈദ് പറഞ്ഞു. വീഡിയോയിൽ ജുനൈദിന്റെ ശരീരത്തിൽ അടിയേറ്റ രീതിയിലുള്ള പാടുകൾ കാണാം. ‘മർദിക്കുന്നതിനിടെ, ജയിലിലടയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെ നിന്ന് പുറത്തുവിടുന്നതിന് മുമ്പ് അവർ തന്റെ വീഡിയോ പകർത്തുകയും ചെയ്തു’- ജുനൈദ് വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...