കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. അഡ്വ കെ. ആർ സുനിലാണ് പുതിയ സ്പെഷയ്ൽ ജിപി. ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ ജിപി ആക്കിയത് നേരത്തെ വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് ജിപിയായ കെബി പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്. ഈ ഒഴിവിലേക്കാണ് കെ. ആർ സുനിലിനെ നിയമിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്‍റെ കാലത്ത് മലബാർ ദേവസ്വം സ്റ്റാന്‍റിംഗ് കൗൺസിലായി പ്രവർത്തിച്ച സുനിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























