യൂത്ത് കോൺഗ്രസുകാർ നടത്തിയത് ​ഗുണ്ടായിസം : എം.വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: യൂത്ത് കോൺഗ്രസുകാർ നടത്തിയത് ​ഗുണ്ടായിസം. കെ – റെയിൽ വിശദീകരണ യോഗം നടക്കുന്ന വേദിയിലേക്ക് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പരിപാടി നടത്താൻ അനുമതിയുണ്ടായിരുന്നു. കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് എത്തിയത് എന്നും എം.വി ജയരാജൻ പറഞ്ഞു. അതേസമയം പ്രതിഷേധത്തിന് എത്തിയവരെ എല്ലാവർക്കും അറിയുന്നതാണെന്നും അവരെ ഗുണ്ടകളെന്ന് പറയാൻ ജയരാജന് അവകാശമില്ലെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമം നടത്തിയത്. ഡ്രൈവർമാരെ വച്ചാണ് അതിക്രമം നടത്തിയത്. പ്രതിഷേധം അറിയിക്കാൻ വേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. അക്രമിക്കാനല്ല അവർ എത്തിയത്. പോലീസിന് പറ്റിയ വീഴ്ച്ചയെങ്കിൽ പോലീസിനെതിരെ നടപടിയെടുക്കണം. പോലീസ് വസ്തുത മനസിലാക്കി വേണം കേസെടുക്കാനെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

മന്ത്രി എം.വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിയിലേക്കായിരുന്നു ഇരുപതോളം വരുന്ന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും നേരെ മർദ്ദനമുണ്ടായി. സംഭവത്തിൽ 6 പേരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെയാണ് റിമാൻഡ് ചെയ്തത്. ജയ് ഹിന്ദ് ടിവി ഡ്രൈവർ മനീഷ് കൊറ്റാളിയും റിമാൻഡിലായവരിൽ ഉൾപ്പെടുന്നു. സർക്കാരിന്റെ സിൽവർ ലൈൻ വിശദീകരണ യോഗമായ ജനസമക്ഷം സിൽവർ ലൈൻ എന്ന പരിപാടിക്കിടയായിരുന്നു സംഘർഷം. രാവിലെ പത്തരയോടെയാണ് മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുത്ത വേദിയിലേക്ക് പ്രതിഷേധമുണ്ടായത്. പരിപാടി തുടങ്ങി 20 മിനിറ്റിന് ശേഷമാണ് ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

പരിപാടി നടക്കുന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിനുള്ളിലേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചു. യോഗം നടക്കുന്ന ഹാളിന്റെ വാതിൽ അടിച്ച് തുറക്കാനുള്ള ശ്രമം നടത്തി. തുടർന്ന് സംഘടകരും സിപിഎം നേതാക്കളായ പി.ജയരാജൻ എം.വി ജയരാജൻ തുടങ്ങിയവർ ചേർന്ന് വാതിൽ അടച്ച് പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി. വീണ്ടും പ്രതിഷേധിച്ച പ്രവർത്തകരും പോലീസും കെ – റയിൽ അനുകൂലികളും തമ്മിൽ ഉന്തും തള്ളും അടിപിടിയുണ്ടായി. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജയ്ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിക്കും റിപ്പോർട്ടർ ധനിത് ലാലിനുമെതിരെയും ആക്രമണമുണ്ടായി. മന്ത്രിയടക്കം പങ്കെടുത്ത പരിപാടിക്കിടയിലേക്ക് പ്രതിഷേധമുണ്ടാകുമെന്ന് ഇന്റലിജൻ സ് മുന്നറിയിപ്പുണ്ടായിട്ടും പ്രതിഷേധം തടയാൻ പോലീസിനായില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ; സംസ്ഥാനത്ത് ഒരു മരണം കൂടി

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്...

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...