ഉദുമ : ഉദുമ അങ്കക്കളരി വാര്‍ഡില്‍ കെ – റെയിലിനുവേണ്ടി കല്ലിടാന്വന്ന ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് തദ്ദേശവാസികള്‍ ഉപരോധിച്ചത്. ബേക്കല്‍ പോലീസ് ഇടപെട്ടിട്ടും കല്ലിടാന്‍ സംഘത്തെ അനുവദിച്ചില്ല. ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര് വിദ്യാസാഗര്‍, 13ാം വാര്‍ഡ് അംഗം ഹാരിസ് അങ്കക്കളരി, മറ്റ് അംഗങ്ങളായ ചന്ദ്രന് നാലാംവാതുക്കല്, സുനില്‍കുമാര്‍, തദ്ദേശവാസികളായ സുജിത്, ടി.ആര് കൃഷ്ണന്, ഹമീദ് മലാംകുന്ന്, അറഫാത്ത് എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. കല്ലിടല്‍ കോടതി വിലക്കിയ കാര്യം സൂചിപ്പിച്ചപ്പോള്‍ അത് 22 വരെ മാത്രമാണെന്നും അതിന് ശേഷം ഉണ്ടാകുന്ന തീരുമാനമനുസരിച്ച് മടങ്ങിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ഡ് അംഗം ഹാരിസ് അങ്കക്കളരി പറഞ്ഞു. വെള്ളിയാഴ്ച തൊട്ടടുത്ത 14 ാം വാര്‍ഡില്‍ കുറ്റി അടിച്ചിരുന്നു. കോടതിവിധിയെ തുടര്‍ന്ന് കെ -ലൈന്‍ എന്ന് എഴുതാത്ത കുറ്റിയാണിവിടെ സ്ഥാപിച്ചത്.
കെ – റെയിലിനുവേണ്ടി കല്ലിടാന്വന്ന ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാര്‍ തടഞ്ഞു
RECENT NEWS
Advertisment