ജനങ്ങളോട് സർക്കാർ യുദ്ധത്തിനില്ല, കെ – റെയിൽ പദ്ധതി ഭാവി തലമുറയുടെ ആവശ്യം ; തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചരിത്ര ഭൂരിപക്ഷം നൽകി എൽഡിഎഫ് നെ വിജയിപ്പിച്ച ജനങ്ങളോട് സർക്കാർ യുദ്ധത്തിനില്ല. റോഡു ഗതാഗതത്തേക്കാൾ വേഗത്തിലുള്ള, മലിനീകരണം കുറഞ്ഞ, പരമാവധി ആളുകളെ കൊണ്ടു പോകാൻ കഴിയുന്ന കെ – റെയിൽ പദ്ധതി ഭാവി തലമുറയുടെ ആവശ്യമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് പറഞ്ഞു. കെ – റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.

സംസ്ഥാനത്ത് അതിവേഗ ട്രെയിൻ വേണമെന്ന് തീരുമാനിച്ചു പ്രവർത്തിച്ച യുഡിഎഫ്, ഇന്ന് പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ എതിർക്കുകയാണ്. 16,000 കിലോമീറ്റർ ഹൈസ്പീഡ് റെയിൽ നിർമ്മിക്കാൻ മോദി സർക്കാർ തീരുമാനിച്ചതിൽ ഉൾപ്പെട്ടതാണ് കെ – റെയിൽ എന്ന് ബിജെപി മനസ്സിലാക്കണം. ഇരു കൂട്ടരും ആക്രമണത്തിനു ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. കെ – റെയിലിനേക്കാൾ നാലു മടങ്ങ് ആളുകളെ ബാധിക്കുന്ന ദേശീയ പാത വികസനത്തിന്റെ സ്ഥലമെടുപ്പിൽ ഒരപശബ്ദം പോലും ഉണ്ടാകുന്നില്ല. അർഹിക്കുന്ന നഷ്ട പരിഹാരം നൽകിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. കീഴാറ്റൂരിലും ഉചിതമായ നഷ്ട പരിഹാരം നൽകിയപ്പോൾ പ്രതിഷേധ സമരം നയിച്ചവരടക്കം തിരികെ വന്നു. ഇന്നത്തെ പാവങ്ങൾ കെ – റെയിലിൽ യാത്ര ചെയ്യുവാൻ കഴിയുകില്ല എങ്കിലും അവരുടെ അടുത്ത തലമുറ യാത്ര ചെയ്യുമെന്ന് ഉറപ്പു നൽകുന്നതായും തോമസ് ഐസക്ക് പറഞ്ഞു.

ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കെ – റെയിലിനെതിരെ കഴിഞ്ഞ മൂന്നു മാസമായി ചെങ്ങന്നൂർ കേന്ദ്രീകരിച്ച് യുഡിഎഫും ബിജെപിയും ഒരു മനസ്സും ഒരു ശരീരവുമായി പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ മധ്യ തിരുവിതാംകൂറിലെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ്ന് ലഭിച്ച ഭൂരിപക്ഷവും ജനസ്വാധീനവും തിരികെ പിടിക്കാനുള്ള വ്യാമോഹത്തിന്റെ ഭാഗമായാണ് യുഡിഎഫ് കെ – റെയിൽ പ്രതിരോധ സമരത്തിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി ജോസഫ്, എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, മാന്നാർ ഏരിയ സെക്രട്ടറി പി.ഡി ശശിധരൻ, ജി.ഹരിശങ്കർ, കെ.എച്ച് ബാബുജാൻ, പുഷ്പലത മധു, ആർ.രാജേഷ്, ജയിംസ് സമുവേൽ, ടി.കെ ഇന്ദ്രജിത്ത്, പി.എം തോമസ്, അഡ്വ.ഉമ്മൻ ആലുംമൂട്ടിൽ,സജി വള്ളവന്താനം, ജി.ഹരികുമാർ, ജോസ് സക്കറിയ എന്നിവർ സംസാരിച്ചു. എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ് സ്വാഗതവും എം.കെ മനോജ് നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...