സില്‍വര്‍ ലൈന്‍ ; ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് വായ്പ നിഷേധിക്കാനാവില്ല ; മന്ത്രി വിഎന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് വായ്പ നിഷേധിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. കെ റെയില്‍ സാമൂഹ്യാഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ആരംഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കാത്തതിനാല്‍ വായ്പ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കേണ്ടതില്ല. യുഡിഎഫ് ഭരിക്കുന്ന മാടപ്പള്ളി സഹകരണ സംഘമാണ് വായ്പ നിഷേധിച്ചതെന്നാരോപിച്ച മന്ത്രി വാസവന്‍ പരാതി ലഭിച്ചാല്‍ ഇവര്‍ക്കെതിരെ നടപടി ആലോചിക്കുമെന്നും വിശദീകരിച്ചു.

കെ റെയില്‍ സര്‍വേയുടെ പേരില്‍ യു ഡി എഫ് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ വിഡി സതീശനും രംഗത്തെത്തി. സര്‍ക്കാര്‍ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയാല്‍ സാധാരണ ഒരു ബാങ്കും വായ്പ നല്‍കില്ലെന്ന് സതീശന്‍ പ്രതികരിച്ചു. ബാങ്കുകള്‍ വായ്പ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിറക്കണം. എന്നിട്ടും വായ്പ നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് നടപടി എടുക്കാമെന്നും സതീശന്‍ വിശദീകരിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...