കെ റെയിൽ പദ്ധതിയിൽനിന്നും സർക്കാർ പിന്മാറണം ; അനീഷ് വരിക്കണ്ണാമല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാരിസ്തിതികമായും സാമ്പത്തികമായും കേരളത്തെ പ്രതിസന്ധിയിലാക്കുന്നതും സാമ്പത്തികമായി ഒരിക്കലും സ്വയംപര്യാപ്തത നേടാൻ കഴിയാത്തതുമായ കെ റെയിൽ പദ്ധതിയിൽനിന്നും സർക്കാർ പിന്മാറണമെന്നും കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളത്തു നടന്ന ഏകദിന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ രണ്ടായി വിഭജിക്കുന്നതും ആയിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ പദ്ധതിയാണ്. വിഴിഞ്ഞം പദ്ധതിക്ക് പ്രകൃതി വിഭവങ്ങൾ കണ്ടെത്താൻ കഴിയാത്ത സർക്കാരിന് വിഴിഞ്ഞം പദ്ധതിയുടെ 1000മടങ്ങിൽ കൂടുതൽ വിഭവങ്ങൾ ആവശ്യമുള്ള ഈ പദ്ധതി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന് സർക്കാർ വ്യക്‌തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ശ്രീകുമാർ പിള്ളയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി രജനി പ്രദീപ്‌, സംസ്ഥാന കമ്മറ്റിയംഗം സജി ദേവീ, ജില്ലാ ഭാരവാഹികളായ ഏബൽ മാത്യു, പ്രൊഫ. ജി. ജോൺ, അബ്ദുൾ കലാം ആസാദ്, ആർ. പുഷ്‌കരൻ, ശ്രീദേവി ബാലകൃഷ്ണൻ, അഡ്വ. സാം പട്ടേരിൽ, കലാധരൻ, ലീല രാജൻ, ജോസ് വി. ചെറി, ജെ. കെ. റ്റി. ജോർജ്ജ്, സോമൻ ജോർജ്ജ്, എം. റ്റി. ശമുവൽ, കെവിൻ ദിലീപ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....