കൊച്ചി : പിണറായി സര്‍ക്കാരിന് ഇരുട്ടടി. കെറെയില്‍ പദ്ധതിക്ക് കേന്ദ്രം ചുവപ്പ് കൊടിക്കാട്ടി, പദ്ധതിക്കെതിരെ ബി.ജെ.പി യും പ്രത്യക്ഷ സമരത്തിന് കെ-റെയില്‍ പദ്ധതി എന്തുവില കൊടുത്തും നടപ്പിലാക്കുമെന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രം വിലങ്ങുതടിയായതോടെ യു.ഡി.എഫിനും സമരസമിതിക്കും താല്‍ക്കാലിക ആശ്വാസം. ഇത്തരം വന്‍ പദ്ധതികള്‍ തനിച്ചു സംസഥാന സര്‍ക്കാരിനു നടത്താന്‍ കഴിയില്ലെന്നിരിക്കെ പിണറായിയുടെ സ്വപ്നപദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് എതിര്‍ക്കുന്നവര്‍ കരുതുന്നത്.
മാത്രമല്ല കേന്ദ്രപരിസ്ഥിതി മന്ത്രാലയം, റെയില്‍വെ എന്നിവയുടെ തടസവാദങ്ങള്‍ കടന്നുവേണം ലക്ഷ്യത്തിലെത്താന്‍. ഇതൊക്കെ അപ്രായോഗികമാണെന്നു കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയ നിലയ്ക്കു കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന സാധ്യതാ സര്‍വേ ഉപേക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതുവരെ സര്‍വേയ്ക്കും കുറ്റിയിടലിനുമായി തൊണ്ണൂറ് ലക്ഷം ചെലവഴിച്ചു കഴിഞ്ഞു.
പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടുകോടതി തള്ളിയതിനെ തുടര്‍ന്ന് കോടികള്‍ ചെലവഴിച്ചു വീണ്ടും കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വേ ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍പദ്ധതിയെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ ഈ പദ്ധതിയല്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നു തുറന്നുപറഞ്ഞ സാഹചര്യത്തില്‍ പദ്ധതിക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തിന്റെ കൂടെ നില്‍ക്കാന്‍ ബി.ജെ.പിയും എത്തുമെന്നു സൂചനയുണ്ട്.
സമരക്കാരുടെ മുന്‍നിരയില്‍ നില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനിച്ച സാഹചര്യത്തില്‍ കേന്ദ്രപദ്ധതിയാണെന്ന പ്രചാരണം നടത്തി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ ബിജെപിയെ തെറ്റിദ്ധരിപ്പിച്ചു മാറ്റിനിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതിയുടെ പിതൃത്വം പൂര്‍ണമായും പിണറായി സര്‍ക്കാരിനാണെന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ സാഹചര്യത്തില്‍ കെ-റെയില്‍വിരുദ്ധസമരത്തിന് എരിവുപകരാന്‍ ബിജെപിയും ഇറങ്ങും.
ഇതുസംബന്ധിച്ചു ഉടന്‍ തന്നെ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തക്കേും. ഇതോടെ കെ-റെയില്‍ പദ്ധതിയുടെ പേരില്‍ സഹയാത്രികരായ ശാസ്ത്രസാഹിത്യപരിഷത്തിന്റെതുള്‍പ്പെടെ വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്ന സര്‍ക്കാരും സി.പി.എമ്മും കൂടുതല്‍ രാഷ്ട്രീയ പ്രതിരോധത്തിലായേക്കും. കെ-റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന വന്‍കട ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വെട്ടിതുറന്നു പറഞ്ഞതാണ് പിണറായി സര്‍ക്കാരിന് കടുത്ത തിരിച്ചടിയായി മാറിയത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
വിദേശ ഏജന്‍സികളില്‍ നിന്നുള്ള വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താനും കേന്ദ്രം കേരളത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. 63941 കോടി രൂപയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആകെ ചെലവ്. ഇതില്‍ 33700 കോടി രൂപയാണ് രാജ്യാന്തര ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താന്‍ കേന്ദ്രം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നും സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആരാഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായ കെ-റെയിലില്‍ പോയി വെറുതെ തലയിട്ടു സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കേണ്ടയെന്ന രാഷ്ട്രീയ തീരുമാനമാണ് ബി.ജെ.പി ക്കുള്ളതെന്നാണ് സൂചന. ഇതുകൂടാതെ റെയില്‍വേ വികസനം ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാരിനു പുതിയ പദ്ധതികളോട് താല്‍പര്യവുമില്ല. വിദേശ നിക്ഷേപം കൊണ്ടുവന്നു പദ്ധതി നടത്താനാണ് സംസ്ഥാനസര്‍ക്കാര്‍ ബദല്‍മാര്‍ഗമായി ആലോചിക്കുന്നതെങ്കിലും നിരവധി നൂലാമാലകള്‍ ഇതിനും വിലങ്ങുതടിയാകുമെന്നാണ് സൂചന.