ചെങ്ങന്നൂർ : പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കെപ്പെടുന്നതും സമൂഹത്തിനുമേൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വെക്കുന്നതും ലക്ഷകണക്കിന് ജനങ്ങളെ തെരുവാധാരമാക്കുന്നതും സർവ്വാർഥത്തിലും വിനാശകരമായെ കെ – റെയിൽ സിൽവർ ലൈൻ പദ്ധതി സംസ്ഥാനസർക്കാർ ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യ മഹിള സാംസ്ക്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് എസ്.സൗഭാഗ്യകുമാരി പറഞ്ഞു.
135 വർഷം പഴക്കമുള്ള എല്‍.പി.എസ് സ്കൂൾ അടക്കം നിരവതി സ്ക്കൂളുകളും ദേവാലയങ്ങളും നൂറ് കണക്കിന് കുടംബങ്ങളും ഈ പദ്ധതി മൂലം ഈ പഞ്ചായത്തിൽതന്ന ഇല്ലാതാക്കപ്പെടുമെന്നും മുളക്കുഴ പഞ്ചായത്തിലെ സിൽവർ ലൈൻ പദ്ധതി ബാധിതരായ ജനങ്ങൾ കെ – റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ഉദ്ഘടനം ചെയ്യിത് പ്രസംഗിക്കുകയായിരുന്നു അവർ.
ഗ്രാമ പഞ്ചായത്ത് അംഗം തോമസ് ഏബ്രഹാമിന്റെ അദ്ധ്യഷതയിൽ നടന്ന ധർണ്ണയിൽ പഞ്ചായത്ത് അംഗങ്ങളായ പി.എം സനീഷ്, എം.ബി ബിന്ദു സമരസമിതി ജില്ലാ ജനറൽ കൺവീനർ കെ.ആർ ഓമന കുട്ടൻ, ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.ആര്‍ ശ്രീധരൻ പിള്ള, ജില്ലാ കൺവീനറുമാരായ മധു ചെങ്ങന്നൂർ, ടി.കോശി, പഞ്ചായത്ത് ഭാരവാഹികളായ കോശി ഉമ്മൻ, ഫീലിപ്പ് വർഗ്ഗീസ്, കെ.ബിമൽജി, ടി.കെ ഗോപിനാഥൻ, ജാനകി കുട്ടപ്പൻ, ജോർജ്ജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. മൂളക്കുഴ വില്ലജ് പടിയിൽ നിന്നും ആരംഭിച്ച പ്രതിേധ പ്രകടനത്തിന് കെ.എം. വർഗ്ഗീസ്, വി.എം രാജൻ, ജേക്കബ് വർഗ്ഗീസ്, സീഫൻ വർഗ്ഗീസ്, സി.കെ കൃഷ്ണൻ റെജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.