ജനങ്ങളെ ദുരിതത്തിലാക്കുന്ന കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം : കെ.ഷിബുരാജന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : എല്ലാ വിഭാഗം ജനങ്ങളേയും ദുരിതത്തിലാക്കുന്ന കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ആവശ്യപ്പെട്ടു. താലൂക്കിലെ പദ്ധതി പ്രദേശങ്ങളിലെ ഏഴ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ താലൂക്ക്തല ആര്‍ഡിഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നവും ജനങ്ങളുടെ സ്വെര്യയജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന കെ-റെയില്‍ പദ്ധതി സര്‍ക്കാര്‍ ശരിയായ പഠനം നടത്തിയിരുന്നെങ്കില്‍ എന്നേ ഉപേക്ഷിക്കുമായിരുന്നു എന്നും കെ.ഷിബുരാജന്‍ പറഞ്ഞു.

കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.ആര്‍ ഓനമക്കുട്ടന്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എസ്.രാധാമണി, കെ.വിമല്‍ ജി, എന്‍.ആര്‍ ശ്രീധരന്‍പിള്ള, റ്റി.കോശി എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ പദ്ധതി പ്രദേശത്തെ സ്ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...