തിരുവനന്തപുരം: അഴിമതിക്കെതിരെ കുറേ കൂടെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്‍. അഴിമതി ഒഴിവാക്കാന്‍ പുതിയ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ജൂണില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാര്‍ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നില്‍ക്കാന്‍ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൈക്കൂലി കേസില്‍ അറസ്റ്റിലായ മണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടറര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൈക്കൂലി കേസില്‍ ഇന്നലെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്.