ജനങ്ങളില്‍ ദുരന്തനിവാരണ സാക്ഷരത അനിവാര്യമെന്ന് മന്ത്രി കെ. രാജന്‍

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : പ്രവചനാതീതമായ കാലാവസ്ഥകളെ നേരിടുന്നതിന് ജനങ്ങളില്‍ ദുരന്തനിവാരണ സാക്ഷരത അനിവാര്യമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തസാഹചര്യങ്ങളില്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി തിരൂര്‍ പറവണ്ണയില്‍ ഒരുക്കിയ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് മഹാപ്രളയമുള്‍പ്പടെ ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചത്.

ദുരന്തങ്ങളെ നേരിടുന്നതില്‍ പരിശീലനം നല്‍കുകയാണ് ദുരന്തനിവാരണ സാക്ഷരതയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും പറവണ്ണയിലേതുള്‍പ്പടെ വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ലോക ബാങ്കിന്റെ സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി പ്രകാരമാണ് തിരൂര്‍ താലൂക്കിലെ വെട്ടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പറവണ്ണ ജി.എം.യു.പി സ്‌കൂള്‍ പരിസരത്തായി കെട്ടിടം യാഥാര്‍ഥ്യമാക്കിയത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...