കെ.സതീശ് സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറിയായി കെ.സതീശിനെ തിരഞ്ഞെടുത്തു. നിലവില്‍ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറിയും എന്‍.ആര്‍.ഇ.ജി.എസ് മണ്ഡലം സെക്രട്ടറിയും തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. എ.ഐ.വൈ.എഫ് കല്ലൂപ്പാറ മണ്ഡലം സെക്രട്ടറി, ജില്ലാ ജോയിന്‍റ് സെക്രട്ടറി, സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി, കല്ലൂപ്പാറ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.

മുന്‍ മല്ലപ്പള്ളി ബ്ലോക്കു പഞ്ചായത്തംഗം, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തംഗം, വായ്പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍, ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി ഡി സജിയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മറ്റിയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...