പത്തനംതിട്ട : കെ. ശിവദാസന്‍ നായര്‍ ആറന്മുളയില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ അദ്ദേഹം ഇടം നേടി. പാര്‍ട്ടിയില്‍ നിന്ന് കെ. ശിവദാസന്‍ നായര്‍ക്ക് അറിയിപ്പ് ലഭിച്ചു.
കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും കെ ബാബു തൃപ്പൂണിത്തുറയിലും ബിന്ദു കൃഷണ കൊല്ലത്തും മത്സരിക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ഇരിക്കൂര്‍, കല്പറ്റ, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.