അരൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു ; മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായ ആലപ്പുഴ ജില്ലയിലെ ആദ്യ മണ്ഡലമാണ് അരൂര്‍. ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് തിരികെ പിടിക്കാനാണ് ഇത്തവണ എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെങ്കില്‍ സീറ്റ് നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും ജനവിധി തേടുമെന്ന നേതൃത്വത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍.  ഇടത് കോട്ടയായിരുന്ന അരൂര്‍ മണ്ഡലം 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുത്തത്.

കൈപ്പത്തി ചിഹ്നത്തില്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥി അരൂരില്‍ വിജയം നേടിയെന്ന പ്രത്യേകതയും ഷാനിമോളുടെ ജയത്തിനുണ്ട്. അത് കൊണ്ട് തന്നെ ഇത്തവണയും സീറ്റ് നിലനിര്‍ത്തുകയെന്നതാണ് യു ഡി എഫ് ലക്ഷ്യം. അതേസമയം രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് അരൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ദലീമ ജോജോയിലൂടെ നഷ്ടമായ സീറ്റ് തിരികെപ്പിടിക്കാന്‍ കഴിയുമെന്നാണ് ഇടത് ക്യാമ്പിലെ പ്രതീക്ഷ.

ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയില്‍ ബിഡിജെഎസ് സീറ്റായ അരൂരില്‍ 2016 ല്‍ മത്സരിച്ച അനിയപ്പന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. മൂന്ന് മുന്നണികളും അരൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ ഒരു പോലെ ആത്മവിശ്വാസത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...