ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്നറിയാം

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.

ബി.ജെ.പി പട്ടികയിലെ വിഐപി സ്ഥാനാർത്ഥികളായ സുരേഷ് ഗോപിയെ തൃശൂരിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. കഴക്കൂട്ടം പോലെയുള്ള ചില മണ്ഡലങ്ങൾ തത്ക്കാലം ഒഴിച്ചിടും. ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്നു കേൾക്കുന്ന കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്ന സൂചനയും ബി.ജെ.പി നേതാക്കൾ നൽകുന്നു. സ്ഥാനാർത്ഥി പട്ടികയിൽ പുനരാലോചന നടത്തിയ നേമത്ത് കുമ്മനത്തിന്റെ പേര് തന്നെയാണ് പരിഗണനയിലുള്ളത്.

കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി ബിജെപി നേരിടുമെന്ന് കെ സുരേന്ദ്രൻ ആവർത്തിച്ചു. അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ വി വി രാജേഷും ഇരിങ്ങാലക്കുടയിൽ മുൻ ഡിജിപി ജേക്കബ് തോമസ്, കൊട്ടാരക്കരയിൽ നടൻ വിനു മോഹനും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങൾ കൂടാതെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലും ബിജെപി പ്രധാനപ്പെട്ട സ്ഥാനാർഥികളെ ഇറക്കും. തൃത്താലയിലും ഷൊർണൂരും സന്ദീപ് വാര്യരുടെ പേരാണ് പരിഗണനയിലുള്ളത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് സമിതി യോഗം കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക വിശദമായി ചർച്ച ചെയ്താണ് അന്തിമരൂപം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...