ജനങ്ങളെ ഭീതിയിലാഴ്ത്തി തലസ്ഥാന നഗരിയില്‍ അജ്ഞാത ജീവി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങളെ ഭീതിയിലാഴ്ത്തി തലസ്ഥാന നഗരിയില്‍ അജ്ഞാത ജീവി. കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലിയോട് സാദൃശ്യം തോന്നുന്ന ജീവിയെയാണ് ക്യാമറയില്‍ കാണുന്നതെങ്കിലും പുലിയാണോ എന്ന കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

കാല്‍പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കാട്ടുചെന്നായ ആകാമെന്നും അഭിപ്രായമുണ്ട് . പുല്ലയില്‍ പറയ്ക്കോട്ട് കോളനിയ്ക്ക് സമീപമാണ് ആദ്യമായി പുലിയെ കണ്ടതായി പ്രദേശവാസികള്‍ കിളിമാനൂര്‍ പോലീസില്‍ അറിയിച്ചത്. എന്നാല്‍ കാല്പാടുകള്‍ പരിശോധിച്ചപ്പോള്‍ പുലിയുടേതാണോയെന്നു  വ്യക്തമായില്ല.

ഇതോടെ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയപ്പെട്ടു തുടങ്ങി. തുടര്‍ന്ന് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കണിച്ചോട്, പന്തുവിളാകം, പെരുന്തറ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇതിനിടയില്‍ കിളിമാനൂര്‍ തട്ടത്തുമലയില്‍ അത്തീഖിന്റെ ഉടമസ്ഥതയിലുളള റോക്ക് ലാന്‍ഡ് എന്ന സ്ഥാപനത്തിന്റെ മുറ്റത്ത് കോഴിയെ കടിച്ചുകൊന്ന നിലയില്‍ പുലര്‍ച്ചെ കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയോട് സാമ്യമുളള ജീവിയുടെ ദൃശ്യം കണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...