കെ-സ്മാർട്ട് ; പന്തളം നഗരസഭയും ഡിജിറ്റലാകുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പുതുവർഷത്തിൽ കെ-സ്മാർട്ട് സംവിധാനം നിലവിൽ വരുന്നതോടെ പന്തളം നഗരസഭയും ഡിജിറ്റലാകുന്നു. ഇതിനാവശ്യമായ സോഫ്‌റ്റ്‌വെയർ വിന്യാസം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നഗരസഭയിൽ ഏർപ്പെടുത്തിക്കഴിഞ്ഞെന്ന് ഭരണസമിതി അംഗങ്ങൾ  അറിയിച്ചു. പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും സേവനം ലഭിക്കുന്നതിനുമായി സിറ്റിസൺ ലോഗിൻ, അക്ഷയകേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങൾക്കായി ഓർഗനൈസേഷൻ ലോഗിൻ, ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി എംപ്ലോയീ ലോഗിൻ എന്നിവയിലൂടെ പ്രവേശിക്കാം. ആദ്യഘട്ടത്തിൽ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, കെട്ടിടനിർമാണ പെർമിറ്റ്, കെട്ടിടനികുതി ഒടുക്കൽ, സ്ഥിര താമസ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വ്യാപാര ലൈസൻസുകൾ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുക.

ഘട്ടംഘട്ടമായി പൂർണമായും ഇ-സേവനങ്ങൾ നടപ്പാക്കി കടലാസുരഹിത സ്‌മാർട്ട് ഓഫീസാക്കാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷയുടെ വിവരങ്ങളും പുരോഗതിയും വാട്‌സാപ്പിലൂടെയും ലഭിക്കും. മൊബൈൽ ആപ്പ് വഴിയായി വിവിധ നികുതികൾ ഒടുക്കാൻ കഴിയും. ഇത് നിലവിൽ വരുന്നതോടെ നഗരസഭയിലെ ഫ്രണ്ട് ഓഫീസ് നിർത്തലാക്കും. ജനങ്ങൾക്ക് അവബോധം ഉണ്ടാക്കാനും തുടക്കത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ഒരുമാസം നഗരസഭയിൽ പ്രത്യേകം കൗണ്ടർ തുറക്കും. ആവശ്യമെങ്കിൽ നഗരസഭയുടെ വിദൂര സ്ഥലങ്ങളിൽ ജനസേവനകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...