Thursday, July 18, 2024 11:21 pm

യുഡിഎഫ് സര്‍ക്കാര്‍ 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന വാദം കല്ലുവെച്ച നുണ ; ധനമന്ത്രിക്കെതിരെ കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിര്‍ണയിക്കുന്ന രീതി വന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധത്തില്‍ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാന്‍ യുഡിഎഫിനെ പഴിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു.

കേന്ദ്രം വില കൂട്ടിയപ്പോള്‍ നാലു തവണ അധികനികുതി വേണ്ടെന്നുവെച്ച് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് 619.17 കോടിയുടെ സമാശ്വാസം നല്‍കിയെന്ന് കെ സുധാകരന്‍ പറയുന്നു. സര്‍ക്കാര്‍ ഈ മാതൃക പിന്തുടര്‍ന്നില്ലെന്നു മാത്രമല്ല ഇപ്പോള്‍ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു. ഇതോടെ കേരളത്തില്‍ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയര്‍ന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്ത് ഇന്ധനങ്ങള്‍ക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളം. പെട്രോളിന് എക്സൈസ് നികുതി 19.90 രൂപയും സംസ്ഥാന വില്‍പ്പന നികുതി 23.32 (30.08%) രൂപയുമാണ്. പെട്രോളിന് എക്സൈസ് നികുതി 15.80 രൂപയും സംസ്ഥാന വില്‍പ്പന നികുതി 16.90 ( 22.76%) രൂപയുമാണ്. ഇതു കൂടാതെയാണ് ഇപ്പോള്‍ 2 രൂപയുടെ സെസ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞതോടെ 2022 മെയ് മുതല്‍ ഇന്ധനവിലയില്‍ മാറ്റമില്ല. 2021 നവംബറിലും 2022 മെയ്യിലുമായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി കുറച്ചതേയില്ല. കെ സുധാകരന്‍ പറഞ്ഞു.

2014ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന് 9.48 ഉം ഡീസലിന് 3.65ഉം രൂപയുടെ എക്സൈസ് നികുതി ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 19.90 രൂപയും 15.80 രൂപയുമായി കുതിച്ചുയര്‍ന്നതെന്ന് കെപിസിസി അധ്യക്ഷന്‍ പറയുന്നു. യുഡിഎഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഏതാനും വര്‍ഷള്‍കൊണ്ട് ഇന്ധനവില 100 കടത്തിയത് മോദി- പിണറായി കൂട്ടുകെട്ടാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് തീപാറുന്ന സമരം ഏറ്റെടുത്തു കഴിഞ്ഞുവെന്നും സുധാകരന്‍ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രാഫിക് പോലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം ; പരാതി, ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശിച്ച് ഡിവൈഎസ്പി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ...

പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം : പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം...

0
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ...

റെഡ് അല‍ർട്ടായിട്ടും അവധി നൽകിയില്ല, സ്കൂൾ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി ; കണ്ണൂ‍ർ കളക്ട‍ർക്കെതിരെ...

0
കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകൾക്ക് അവധി...

പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു

0
ഹരിപ്പാട്: പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു. കരുവാറ്റ പുത്തൻ കണ്ടത്തിൽ...