സഹകരണ ബാങ്ക് സമരം : പന്തളത്ത് ബിജെപി സമരം അക്രമാസക്തം – സംഘർഷം

For full experience, Download our mobile application:
Get it on Google Play

പന്തളം: സഹകരണ ബാങ്ക് ജീവനക്കാരൻ ബാങ്കിലെ സ്വർണാഭരണങ്ങൾ മറ്റൊരു ബാങ്കിലേക്ക് മറിച്ചുവെച്ചെന്ന ആരോപണത്തെ തുടർന്ന് പന്തളത്ത് ബിജെപി നടത്തിയ സമരം അക്രമാസക്തമായി. പന്തളം സഹകരണ ബാങ്കിലെ ഒരു ജീവനക്കാരന് എതിരെയാണ് ആരോപണം ഉയർന്നത്. ശനിയാഴ്ച രാത്രിയിൽ ബാങ്ക് തുറന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന രംഗം പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.

ഞായറാഴ്ചയും ബാങ്കിൻ്റെ മുമ്പിൽ സമരം ഉണ്ടായിരുന്നെങ്കിലും സംഘർഷത്തിലേക്ക് വഴിമാറിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ബാങ്ക് ജീവനക്കാരെയും ഡയറക്ടർ ബോർഡ് മെമ്പർമാരെയും ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപിക്കാർ ബാങ്കിലേക്ക് കസേരയും കല്ലുകളും വലിച്ചെറിഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സമരക്കാരെ തടഞ്ഞുനിർത്തി ജീവനക്കാരെ ഓഫീസിനുള്ളിലാക്കി ഓഫീസിലെ ഗേറ്റ് പൂട്ടി. ഇതിതിനിടയിൽ മറ്റൊരു ഡയറക്ടർ ബോർഡ് മെമ്പർ സുരേഷ് കുമാർ ഓഫീസിലേക്ക് എത്തിപ്പോൾ അവിടെയുണ്ടായിരുന്ന ബിജെപിക്കാർ തടയാൻ ശ്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

ഇരുകൂട്ടരെയും പോലീസ് പിന്തിരിപ്പിച്ചെങ്കിലും പിന്നാലെ ലാത്തി ചാര്‍ജും നടന്നു. ഇതിനിടയിൽ നിരവധിപേർക്ക് ലാത്തിയടിയില്‍ പരിക്കേറ്റു. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് ജീപ്പ് തടഞ്ഞതാണ് വീണ്ടും സംഘർഷാവസ്ഥക്ക് ഇടയാക്കിയത്. ജീപ്പിൻ്റെ മുന്നിൽ കിടന്ന് സമരം നടത്തിയവരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്തു ജീപ്പിൽ കയറ്റി.

അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ബിജെപി പ്രവർത്തകർ പിന്നീട് പോലീസ് സ്റ്റേഷൻ ഉപരോധവും നടത്തി. അറസ്റ്റിന് പിന്നാലെ ജാമ്യത്തിൽ വിട്ട പ്രവർത്തകർ പോലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പോലീസ് വീണ്ടും ലാത്തിച്ചാർജ് നടത്തി. സംഘര്‍ഷത്തെ തുടർന്ന് അടൂർ, കൊടുമൺ, ഇലവുംതിട്ട, പത്തനംതിട്ട എആർ ക്യാമ്പ് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തി. അടൂർ ഡിവൈഎസ്പി ആർ ബിനു ബിജെപി ജില്ലാ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിന്നീട് സമരം അവസാനിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....