കോഴിക്കോട് : ആസനത്തില്‍ ആലുമുളച്ചാല്‍ തണലെന്ന നിലപാടാണ് പിണറായിക്കെന്നും യു.ഡി.എഫിനെ നയിക്കുന്നത് ലീഗാണെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കെ.സുധാകരന്‍ എം.പി കോഴിക്കോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് മലബാര്‍ മേഖലാ നേതൃ യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. നിയമസഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും സുധാകരന്‍ പറഞ്ഞു. തെളിവ് ഉള്ളതിനാലാണ് സ്പീക്കര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമോ നീക്കുപോക്കോ ഉണ്ടാവില്ല. എന്നാല്‍ ആര് വോട്ട് നല്‍കിയാലും സ്വീകരിക്കുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.