പക്ഷിപ്പനി ; ഇറച്ചി , മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുള്ള മാർഗം നിർദേശവുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവിൽ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ വിലയിരുത്തൽ. അതേസമയം തന്നെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് ജനങ്ങൾക്കുള്ള മാർഗനിർദേശം പുറത്തിറക്കിയത്.

നിലവിൽ കണ്ടെത്തിയിട്ടുള്ള H5 N8 വിഭാഗത്തിൽ പെട്ട വൈറസ് അതിതീവ്ര സ്വഭാവമുള്ളതാണെങ്കിലും 60 ഡിഗ്രി സെൻ്റി ഗ്രേഡിൽ ചൂടാക്കുമ്പോൾ നശിച്ച് പോകുമെന്നുള്ളത് കൊണ്ട് തന്നെ, പക്ഷികളുടെ ഇറച്ചി മുട്ട എന്നിവ ഭക്ഷിക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ വിലയിരുത്തൽ.

അതേസമയം രോഗം സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെയും ഇവയുടെ കഷ്ടവുമെല്ലാം നീക്കം ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണം.
ദേശാടന പക്ഷികൾ വഴിയാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെതെന്നാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ റിപ്പോർട്ടുകൾ. നിലവിലെ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണെങ്കിലും ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത മൃഗസംരക്ഷണ വകുപ്പ്‌ തള്ളുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...